പോത്തൻകോട് : അയിരൂപ്പാറ, പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത കേസിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. നെയ്യാറ്റിൻകര, റസൽപുരം, നിഷാഭവനിൽ അജീഷ് (32), സാന്ദ്രം വീട്ടിൽ ഉമേഷ് (23) എന്നിവരെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആറു പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാളെ കൂടി മാത്രമാണ് പിടികൂടാനുള്ളതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. വാഴോട്ട്പൊയ്ക, മുക്കോലക്കൽ, പുതുവൽ പുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ്റെ വീടിനു നേരെയാണ് ആക്രമണം നടത്തുകയും ഭാര്യ അശ്വതിയെ ആക്രമിക്കുകയും ചെയ്തത്. പ്രവീൺ, ദിലീപ് എന്നിവർ വീടിനു മുന്നിൽ പടക്കമെറിഞ്ഞത് ശ്രീക്കുട്ടൻ ചോദ്യം ചെയ്യുകയും വട്ടപ്പാറ സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിക്കുകയും ചെയ്തു. ഇതാണ് പ്രതികളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ശ്രീക്കുട്ടൻ്റെ വീടിനു നേരെ പടക്ക് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ കടന്ന് അക്രമണം നടത്തുകയായിരുന്നു എന്ന് വട്ടപ്പാറ സി. ഐ ബിനുകുമാർ പറഞ്ഞു. റൂറൽ എസ്.പി ബി അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി - എസ്.വൈ.സുരേഷിന്റെ നിർദ്ദേശ പ്രകാരം വട്ടപ്പാറ സി.ഐ ടി.ബിനുകുമാർ, എസ്.ഐമാരായ സലിൽ, ബാബു സാബത്ത് എ.എസ്.ഐ ഷാ, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അയിരൂപ്പാറ പന്തലക്കോട് വീട് അടിച്ചു തകർത്തു യുവതിയെ ആക്രമിച്ച കേസിലെ 2 പേര്‍ കൂടി അറസ്റ്റിൽ





0 Comments